Friday, 12 July 2013

ഇടം

അച്ഛനോടൊന്നു ചോദിക്കണം
എന്റെ ഇടമേതെന്ന്...
അടുക്കളയും അതിനോടുചേര്‍ന്ന വരാന്തയും
നിന്റേതെന്ന് അമ്മ പറഞ്ഞു...
എന്റെ കാലടിപ്പാടുകള്‍
അവിടെയുണ്ട്...
അതില്‍ കാലമര്‍ത്തി
നടക്കാമെന്നു മന്ത്റിച്ചു..

വിരി മാറ്റിയ കട്ടിലിന്റെ പകുതി ചൂ ണ്ടി
ഭര്‍ത്താവു ചിരിച്ചു...
"അതല്ലേ നിന്റെയിടം"
അടഞ്ഞ ജന്നലുകള്‍ക്ക്
ആണിയടിച്ചുറപ്പിച്ച്
നിനക്കവിടെ കൂ ടാം..
കണ്ണുകളിറുക്കി
കാതുകള്‍ബന്ധിച്ചു്
കല്‍പ്പന കേട്ടവിടെ ഒതുങ്ങാം....

മകനു ദേഷ്യം പെരുത്തു
അമ്മയ്കു എന്തിനാണൊരിടം,,,?
ഷൂ സ്റ്റാന്റില്‍എനിക്കു ഷൂ  വെയ്കണം
അലക്കുകല്ലില്‍
തുണിതിരുമ്പണ്ടെ....
ചോറു വിളമ്പി പാത്റം നിറഞ്ഞു
ഇനി അമ്മയ്കിടമെവിടെ...?

ദേഹം പൊതിഞ്ഞ
എന്റെ ബഹുവര്‍ണവടിവിനോട്
അയല്‍ക്കാരി പറഞ്ഞു;
അലമാരിയ്കകത്തെ
കറുത്ത മടുപ്പാണ്
നിന്റെയിടം
തലപുതച്ചാഴത്തില്‍
നിനക്കവിടെ ചായാം...

നിലം തിളക്കി കിതച്ചോടും
കാലടികളും
പാത്റമുരുമ്മി നനയ്കും
കൈവിരലും,,,
കുനിഞ്ഞു ഭാരമേറ്റിയ
തോളുകളും
എന്നോടു ചോദിക്കുന്നു
എവിടെ നിന്റെയിടമെന്ന്?
"അച്ഛാ,എവിടെ എന്റെ ഇടം"?!

4 comments: