രാവാകണം..
ശ്യാമമുരുക്കിയൊഴിച്ച്
കറുപ്പിച്ചൊരു തൊലിനേടണം..
സുഭഗനിലാവിലിരുള്‍-
ചാലിച്ചലിയിച്ചാ-
രുമേ കാണാത്ത
പേരറിയാത്തൊരു നിറം പൂശണം..
രഹസ്യമിണ ചേര്‍ന്നൊടുവി-
ലൊളിവിടം തേടുന്ന
തരുലതാശാഖിതന്‍
ഛായാപടങ്ങളാം
നിഴല്‍ പേറണം..
രാവാകണമെനിക്കു
നിന്നിലെന്‍
കൂര്‍ത്ത രസപ്പല്ലിറക്കി-
യൊരുന്മാദ ഭയമിറു-
ത്തതിന്ദ്രിയ ലയമാകണം..
രാപ്പക്ഷിയൊന്നിെന്റ
കണ്ണുകെട്ടീട്ടങ്ങ്
കൂടുതെറ്റിച്ചിട്ടതിന്
ചാവൊരുക്കും
ചതിച്ചുരുളാവണം
ക്രൗര്യമേറട്ടെയെന്‍
ലോലമാനസ നാട -
പൊട്ടട്ടെയിരുളു -
കേറട്ടെയതിലധികമാം-
കല്മഷ മഷി പടരട്ടെയാകെ -
മാറി മറിയട്ടെ ഞാന്‍..
ആര്‍ക്കുന്നു ഞാ-
നത്ര കറുക്കുവാ-
നിരുളിടവഴിയിലെന്‍
രാജ്യമുറപ്പിക്കാന്‍.
why not write in English also?
ReplyDelete