സഹജം
======
ഗുരോ,
മുന്‍ബഞ്ചില്‍ ആദ്യമിരിക്കുന്ന
ആ കുട്ടി എന്തുചെയ്യുകയാണ്?
അവനൊരു പ്രബന്ധമെഴുതുകയാണ്.
ആ നീലക്കസേരയില്‍
പുറംതിരിഞ്ഞിരിക്കുന്ന കുട്ടിയോ?
ചരിത്രപുസ്തകത്തിലെ ഒരുപന്യാസം
മനഃപാഠമാക്കുകയാണ്.
അവസാനബെഞ്ചിലെ കുട്ടികള്‍
കണക്കിലെ കൃത്യങ്കനിയമങ്ങള്‍
പലവുരു എഴുതിപ്പഠിക്കുകയാണ്.
ഇടബെഞ്ചിലെ കെന്നഡിയെന്നു
തമാശപ്പേരുള്ള ജോണ്‍
നാളത്തെ അസംബ്ളിയിലേയ്ക്കൊരു
പ്രസംഗം ഉരുവിടുകയാണ്.
സാമും ചിത്രയും ശാസ്ത്രപരീക്ഷണങ്ങള്‍
അതേപടി ബുക്കിലേക്ക് പകര്‍ത്തുകയാണ്.
നാലുപേര്,തെക്കേ അറ്റത്ത് പുറകുബഞ്ചില്,
പ്രശ്നോത്തരി കാണാതെ പഠിക്കുകയാണ്.
ചരിത്രസംഭവങ്ങളും അതാത് തീയതികളും
ഓര്‍ത്തുപറഞ്ഞ്,സൈഡ് ബഞ്ചില്
മുഹമ്മദും തെരേസ്സയും മത്സരിച്ചു മുറുകുന്നു.
രമേശ്,സലില,യദു,പ്രിയ അവര്..
ഗുരോ,
തല ജനാലയിലൂടെ
പുറത്തേക്കിട്ടിരിക്കുന്ന ആ കുട്ടി
എന്തുചെയ്യുകയാണ്?
ഓ അവനോ..
അവനൊരു കിളിയുടെ പാട്ട് കേള്‍ക്കുകയാണ്.
അവനെന്റെ ഹൃദയം കൊടുത്തേക്കൂ,
എന്നിട്ടവന് ചെവിയോര്‍ക്കൂ..
luckily nobody is sleeping.. it s wonderful class of students :)
ReplyDelete