സെല്‍ഫ് പോര്‍ട്രേയിംഗ്
====================
'ജീവിതത്തിന്റെ മധ്യാകാരത്തിലും
മെനയ്ക്ക് സ്വയം പകര്‍ത്താനാവാത്ത
ഒരു അവിദഗ്ധ സെല്‍ഫ് പോര്‍ട്രേയ്റ്റ്
ആണ് ഞാന്‍'
കണ്ണാടിയില്‍ ,
കൂട്ടുപുരികത്തിനും കണ്ണിനുമിടയിലെ
തീക്ഷ്ണമായ മെറ്റാഫിസിക്കല്‍ അപാരത
കണ്ടുപിടിക്കാന്‍ നോക്കി പരാജയപ്പെട്ട്,
നീല ബ്രഷ് പലേറ്റ് വലിച്ചെറിഞ്ഞ്,
ചുമരിലെ *അബ്രാം മാസ് ലോയുടെ
ആത്മസാക്ഷാത്കാരത്തിന്റെ
ഇരുവര്‍ണപോര്‍ട്രെയിറ്റിലേക്ക്
കലിയോടെ നോക്കി,
വര്‍ണക്കലമ്പലുകള്‍ നിറഞ്ഞ ഈ ലോകത്ത്
എനിക്കെന്തുകാര്യമെന്നു പുലമ്പി
അവളുടെ വയറിടുക്കിലൂടെ
ഞാന്‍ തേങ്ങാന്‍ തുടങ്ങി.
അതിസമ്പൂര്‍ണതയുടെ
അസ്പൃര്‍ശ്യ നിമിഷങ്ങള്‍
എനിക്കു തരൂ എന്നു ഞാനവളോട്
തേങ്ങിക്കരയാന്‍ തുടങ്ങി.
ലോകമെങ്ങുംഇന്നും ഛുവാഛുത്തിലാണ്
പക്ഷെ നീയെന്നെ തൊടുന്നുണ്ടല്ലോ ഇണേ..
ഞാനവളുടെ മാറിടം സ്പര്‍ശിച്ചു..
ഇണയേ....ഞാനാരാണെന്നോ.?
ഞാനൊരു ബഷീറിയിന്‍ അനര്‍ഘനിമിഷമാണ്.
അനഘനിര്‍മിതിയാണ്.
നിന്റെ മാറിടം ഞാന്‍ സ്പര്‍ശിച്ചപ്പോള്‍
നവലിബറലിസത്തിന്റെ തലമന്ദിപ്പുകള്‍ക്കിടയിലും അവയില്‍ നിന്ന്
രണ്ട് ദന്തഗോപുരങ്ങള്‍ ഉയര്‍ന്നുവന്നതും,
ഏറ്റവും രതിപിപാസയോടെ അവ രണ്ടും
ആകാശത്തിന്റെ തീക്ഷ്ണപ്രവിശ്യകളില്‍
തട്ടി..
ഹോ ഇണേ,ആകാശം കമ്പിതമാകുന്നതും
ഞാന്‍ കണ്ടു..
നോക്കൂ,ഞാനവ രണ്ടും നുണഞ്ഞോട്ടെ..
അമ്മ നഷ്ടപ്പെട്ട കുഞ്ഞാണ് ഞാന്‍.
എന്റെ പ്രദേശത്തേക്ക് ആ പരട്ട
അബ്രാം മാസ്ലോയേപോലും ഞാന്‍ കടത്താറില്ല.
എല്ലാതരം ആത്മസാക്ഷാത്കാരങ്ങളേയും
ഞാനെന്റെ ചുരിക കൊണ്ട്
അരിഞ്ഞു വീഴ്ത്തും.
നില തെറ്റിയ ചെമ്പടയാണ് ഞാന്‍.
'ദോണ്‍കരയിലെമ്പാടും ചെമ്പടയുണ്ടേ,
ഹായ് ഹായ് നമുക്ക് മിന്നാം'
കേരന്‍സ്കി പടയ്ക്കെതിരെ
ഇന്നലെ സ്വപ്നത്തിലും ആത്മസാക്ഷാത്കാരത്തിന്റെ പൊട്ടാത്ത നാടന്‍ബോംബുകളെറിഞ്ഞിട്ട്
ചുവചുവപ്പന്‍ ചെമ്പടയില്‍
അണിചേര്‍ന്നവനാണ് ഞാന്‍..
[പക്ഷേ സേഫ്ടി ക്യാച്ച് മാറ്റിയിരുന്നില്ല..ഹ ഹാ..]
ഇദയമേ..,ആ ദന്തഗോപുരങ്ങളുടെ നവ്യാഗ്രങ്ങള്‍
ഞാനൊന്നു നുണഞ്ഞോട്ടെ..
ഇണചേരുകയെന്ന
സാഗരഗരിമയിലേക്കൊന്നും
എനിക്ക് പോകണ്ട.
കടല്‍ നീലിമയിലെ അനന്തസാക്ഷാത്കാരം
എനിക്ക് വേണ്ട.
ഫേയ്സ് മസാജുകളിലൂടെ,
എത്നിക് ബ്യൂട്ടി ടെക്നിക്കുകള്‍ വായിച്ചറിഞ്ഞ്,
ജോസഫ് സ്റ്റാലിന്റെ അതിസൂക്ഷ്മ പെര്‍ഫക്ട്
മുഖചാതുരി,
സ്വന്തം മുഖത്ത് വരയാന്‍ ശ്രമിച്ച് പരാജയപ്പെട്ടൊരു സെല്‍ഫ് പോര്‍ട്രെയിറ്റ്
ആണ് ഞാന്‍..
ആത്മസാക്ഷാത്കാരത്തിന്റെ അതിദ്യുതി
എനിക്കു വേണ്ട..
എനിക്കൊന്നു നുണഞ്ഞാല്‍ മതി.
മാത്രമല്ല
ചാര്‍ക്കോള്‍ ബ്ളോക്കിന്റെ
തവിട്ടുകറുപ്പില്‍നിന്ന്
ഗ്രാഫിക് പാഡിന്റെ
മായികനിറങ്ങളിലേക്ക്
ഞാന്‍ പോകുന്നില്ലെന്നുവച്ചു.
മെനക്കേടാണ്..
വര നിര്‍ത്തി.
....ഒന്നു നുണയാന്‍ തരൂ.
*propounder of self actualisation theory.
No comments:
Post a Comment