Tuesday 25 June 2013

അലസം

എന്താണു ഞാനിങ്ങനെ കുത്തിയിരിക്കുന്നത്?
കസേരയിലിങ്ങനെ ചാഞ്ഞ്....
ഒടിഞ്ഞു മടങ്ങി...
തലയ്കു കൈ കൊടുത്ത്...
ഇടയ്കുു മേലവിടെയും ഇവിടെയും ചൊറിഞ്ഞ്...
.ഉറക്കം തൂ ങ്ങി....
ചുരുക്കിയൊതുക്കിയ ഒരു പൊതിക്കെട്ടുപോലെ..
..ഇടയ്കു ഞാനൊന്നനങ്ങും...
കാലുകളൊന്നു കുതിക്കും...
ഹൃദയമൊന്നു മിടിക്കും..
കൈവിരലുകള്‍ തരിക്കും...
അതുപക്ഷെ കുറച്ചൊരുനേരം....!
പിന്നെയും പഴയതുപോലെ..
വളഞ്ഞുചുരുണ്ടു..
.കൂ ടിയൊതുങ്ങി...
മടുത്തുറങ്ങി...
ഉറങ്ങിമടുത്ത്..
.പിന്തിരിപ്പന്‍ ചെയ്തിയും നാവുമായി!!

Friday 21 June 2013

LOVE LABOUR

Saw the knife,,,
Cutting down my head...
Head laughed out..
Knife wept!

Taking those tears
I made a garland
Gave my friend to wear
threw that on my face
She asked for
The blood of mine,,!

Wednesday 19 June 2013

എന്നെയന്വേഷിക്കാത്ത സ്ഥലമില്ല.. തിരഞ്ഞുമടുത്തു.. ആദ്യം നോക്കിയതു മകന്റെ കണ്ണില്‍ ചിരിച്ചുപോയിഞാന്‍.. അടുക്കളത്തിണ്ണയിലേക്കെത്തി നോക്കി.. പേര്‍ത്തും പേര്‍ത്തും കിടക്കറയിലേക്കും.. മുറ്റത്തും തൊടിയിലും ഒരുപാടലഞ്ഞു.. കൂ ട്ടുകാരുടെ രഹസ്യഭാഷണങ്ങളില്‍ എന്നെത്തിരഞ്ഞെനിക്കുവേദനിച്ചു ചേര്‍ത്തുനിര്‍ത്തിയ കാമുകന്റെ നെഞ്ചില്‍ ചെവി ചേര്‍ത്തു കൂ ര്‍ത്തയെല്ലുകൊണ്ടെന്റെ കവിള്‍ മുറിഞ്ഞു.,,,! വാക്കുനഷ്ടപ്പെട്ടു..്..മുഖം മുറിഞ്ഞു..ചെയ്തി മറന്ന്.. ഞാനിങ്ങനെ...

Tuesday 18 June 2013

എന്റെയീ നഗരത്തില്‍ നിന്നു നീ മടങ്ങുക
 മറന്നീടുകയീ നിറം മങ്ങിയ വീഥികള്‍
 തെരുവോരങ്ങള്‍ വര്‍ണമിയലും കമാനങ്ങള്‍
 ആലസ്യത്തിന്റെ മധുവൂ റിടും നൃത്തശാലകള്‍ മിനാരങ്ങള്‍

,, മടങ്ങിപ്പോകും നേരം തുടച്ചുനീ എടുക്കുക
വേര്‍പ്പുനനച്ചീടും നിന്‍ ഉന്മാദസമ്മാനങ്ങള്‍..
 അടര്‍ത്തിയെടുക്കേണം കണിശമായും നിന്റെ
ഹൃദയച്ചുവപ്പോലും ശ്വാസമന്ത്റണങ്ങളും

 ശീഘ്റം നടക്കവേ ഒന്നു ഞാന്‍ പ്റതീക്ഷിക്കും
 ഉയിര്‍ പൂ ത്തുലച്ചീടും ആ ചിരിയൊരുവട്ടം
 പോകാന്‍ വരട്ടെയൊന്നു തിരിഞ്ഞുനോക്കീടണം
അതുമതിയെന്നുമീ ഊഷരമുയിര്‍പൂ ക്കാന്‍..