ഒരു പുഴ കടന്ന്
അവന്‍ വന്നത് എന്റെ ഹൃദയത്തിലേയ്കായിരുന്നു.
ഒരു പലകയിട്ട് ഞാനവനെ ഇരുത്തി.
നനഞ്ഞ കാലുകള്‍
തുടച്ചുണക്കി
അവന്റെ ജടയില്‍
മുഖം പൂ ഴ്ത്തി
പുറംകഴുത്തില്‍ ചുംബിച്ചു..
എന്നെ ഇഷ്ടമായെന്ന്
അവന്‍ പറഞ്ഞു..
എനിക്കു തിടുക്കമേറി
ഞാനവന്റെ കൈകാലുകള്‍
ബന്ധിച്ചു....
നെഞ്ചില്‍ നഖം കൊണ്ടു പോറിച്ചു...
ചെവി കടിച്ചുമുറിച്ചു...
കഴുത്തിലെ പാമ്പിനെയെടുത്ത്
മുടികെട്ടി!
തൃക്കണ്ണു തുറക്കണമെന്നു
ശഠിച്ചു..
ചിരിച്ചു കൊണ്ടവന്‍
എന്നെ തഴുകി
ഒരു വിരല്‍മുറിച്ച്
എന്റെ മടിയില്‍ തന്നു
തിരിച്ചുമടങ്ങി....