Tuesday 6 August 2013

നുണനിറങ്ങള്‍...

എന്റെ പ്രണയത്തിന്റെ
നിറം ചുവപ്പാണ്...
അതിന്റെ വക്കുകളില്‍
ഇളംനീലവരകളുണ്ട്...
ഏറ്റം മുകളിലാദ്യം
അനിശ്ചിതത്വത്തിന്റെ മഞ്ഞയായിരുന്നു,
ശുഭ്രനിറവിന്റെ
ഞൊറികളിലൂ ടെ
സഞ്ചരിച്ച്
മധ്യത്തിലതു
തീച്ചുവപ്പായി
ഇന്നതെന്റെ നെഞ്ചത്ത്...
അതിനെ ഞാന്‍
ഭംഗിയുള്ള
ഇളംപിങ്ക് കൂ ട്ടിലടച്ചു..
കറുത്ത ഹൃദയപ്പൂ ട്ടിട്ട്
ഒളിപ്പിച്ചു!
ഊതനിറമുള്ള
ഞായറുകളില്‍
പച്ചച്ചായമിട്ട
വിരല്‍നഖങ്ങള്‍
അതിനെ തോണ്ടിയെടുത്തു
എന്റെ നീലഞരമ്പില്‍
കുത്തിയിറക്കി!
വെളുത്തുവിളറിയ
എന്റെ പുറംകഴുത്തില്‍
ചുവപ്പുപാടുകള്‍ വരുത്തി
അതൊരു പച്ചപ്പുഴുവായി
തവിട്ടുകാലുകള്‍
ഉടലിലമര്‍ത്തി
ഉയര്‍ന്നുപൊങ്ങി-
യതു മന്ത്രിച്ചു:
"പെണ്ണേ പലനിറ-
ക്കളവാണു ഞാന്‍".

5 comments:

  1. പ്രണയം എന്നതിന്റെ രൂപം എന്താണെന്നു പറഞ്ഞില്ല ..വക്ക് ഉണ്ടെന്ന്നു പറഞ്ഞു ഗ്ലാസ്‌ ആണോ പ്രണയം ...നിറത്തെ പറ്റി ഉള്ള വിശേഷണം നന്നായി
    പക്ഷെ ...നല്ല പോലെ എഴുതി ...ഭാവുകങ്ങൾ

    ReplyDelete
    Replies
    1. Pranayathinte niram chuvapp aaanenn paranjuvallo
      Kurachokke passionate aaaku
      Red means blood
      Love is blood enn thanne vaaich manasilakku
      Allathe ulkkollathe vilayirutharuth

      Delete
  2. as colorful as a peacock...but...a vicious peacock

    ReplyDelete