Monday 29 September 2014

ഒരു നിയമാവലി


-------------

ഇന്ന് വരുമല്ലോ..

ഗേയ്റ്റ് പൂട്ടാറില്ല
എങ്കിലും മതില് ചാടിക്കോ;
പൊക്കം കുറവാണ്.

പൂമുഖവാതിലിന്‍റെ
സാക്ഷ പോയിട്ട്
കുറെയായി.
അകത്തുകടക്കാന്‍
എന്നാലും
പിന്‍വാതില്
തുറന്നിട്ടിട്ടുണ്ട്.

ഒരുതോര്‍ത്തുമുണ്ട്
വെറുതെ
തലവഴിയിട്ടോളൂ..
മിക്കവരും
അങ്ങനെയാണ്.

രീതികള്
തെറ്റിക്കണ്ട..
കാലുറകള്‍
അടുക്കളവരാന്തയില്
ഇടാതെ,
ഗോപ്യത
സൂക്ഷിക്കാന്‍
ഒതുക്കത്തോടവ
കയ്യില്‍
ഊരിപ്പിടിച്ച്
കടന്നു വാ..

പൂച്ചനടത്തം
ഭാവിച്ചാല്‍
നന്ന്.

ഓരോ അടിക്കും
ഒരായിരംവട്ടം
ചുമ്മാ ഒന്ന്
ഇരുപുറംനോക്കിയാല്‍
ഒരു തികവ് വരും.

കതകൊന്നു മാത്രം
തുറന്നിടയിലൂടെ
നൂണ്ട്
കിടപ്പറയെത്താന്‍
ഇന്നലെക്കണ്ട
അമച്വര്‍ നടന്‍റെ
മെയ് വഴക്കം
വേണമെങ്കില്‍
അനുകരിക്കാം.

കാണുമ്പോളുടനടി
പൂണ്ടടക്കം
പിടിക്കുന്നതാണ്
വഴക്കം.
ചെവിയില്‍
എന്തെങ്കിലും
പറയാനുണ്ടെങ്കില്‍
അടക്കിത്തന്നെ മതി;
പതിവുതിടുക്കങ്ങളും
ആവേശമുറകളും
സ്ഥിരം രീതിയില് തന്നെ
പോട്ടെ.
പണ്ടേ പറഞ്ഞുവെച്ച
ശീലങ്ങള് മാറ്റണ്ട.

പുലരുംമുന്‍പെ
തിരിച്ചോ..
ആരും
വെളുക്കുവോളം
നില്‍ക്കാറില്ല.

കറുപ്പും,
മറയും,
മുള്‍വേലിയും,
ആളെ കുഴക്കുംഉള്‍വഴികളും
പ്രിയമുള്ള
എന്‍റെ ജാരാ!
നീ നിയമങ്ങളൊന്നും തെറ്റിക്കണ്ട.

ഇനിയും
ഇരുട്ടത്തു വരിക..
മനസ്സ് തരാതെ
മടങ്ങുക..































20 comments:

  1. കൊള്ളാലോ, നന്നായി ജാരപാഠം........... ആശംസകൾ

    ReplyDelete
  2. ആശയം കൊള്ളാം. ആശംസകള്‍.

    ReplyDelete
  3. എന്റെ ഗുരുവായുരപ്പാ . ഈ ഇന്റർനെറ്റ് യുഗത്തിലും ഇതെല്ലാം ജാരനെ പഠിപ്പിച്ചു കൊടുക്കണമല്ലോ ………
    ഹ ഹ ഹ .സംഗതി കൊള്ളാട്ടോ

    ReplyDelete
    Replies
    1. ജാരന്‍ പഴയവന്‍ തന്നെ.അങ്ങനെ ഇരുന്നോട്ടെ...പുതിയതെന്തും അവന്‍റെ വ്യതിരിക്തത കെടുത്തും.alju..thank u

      Delete
  4. നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ്!!!!

    ReplyDelete
    Replies
    1. if he violates laws.then he wil not b a jaaran anymore.he has his own conventional traits. thank u ajith

      Delete
  5. നിയമാവലി കലക്കി .... ഹി ഹി ഹി

    ReplyDelete
  6. പണ്ടേ പറഞ്ഞുവെച്ച
    ശീലങ്ങള് മാറ്റണ്ട.

    നല്ല ആശയം
    ചടുലമായ ഭാവനയുടെ സന്ദര്‍ഭങ്ങള്‍.

    ReplyDelete
  7. എന്നോടിത് വീണ്ടും വീണ്ടും പറയുന്നതെന്തിനാണ്... ? ഇന്നല്ലെങ്കില്‍ നാളെ എനിക്ക് ചുവടു പിഴക്കുമെന്ന് നീയും ഭയക്കുന്നുവല്ലേ...., അത് ജാരന്‍മാരുടെ തലവരയാണ്, എത്ര ശ്രദ്ധിച്ചാലും ഒരു നാള്‍ പിടിവീഴും...., അത് വരെ ഓമനേ...ഇരുട്ട് നമുക്ക് സ്വന്തം.

    ReplyDelete
    Replies
    1. പ്രിയനെ..നിനക്ക് ചുവട് പിഴച്ചാലും നീ എന്‍റെ പേര് പറയരുത്.എന്തു വന്നാലും എന്‍റെ മനസ്സ് നിന്നോട് കൂടിയുണ്ട്

      Delete
  8. ഇന്ന് ഞാന്‍ കടന്നു വരിക നിന്‍റെ പൂമുഖ വാതിലിലൂടെയാണ്, മണിയടിക്കാനും മറക്കില്ല, ചുവടുകള്‍ ഉറച്ചു തന്നെ വക്കും, മുരടനക്കി എന്‍റെ സാമീപ്യം ഉറപ്പിക്കും, ധൃതി ഏതുമില്ലാതെ ഊണ് മേശയില്‍ ഇരുന്ന് നിന്‍റെ കയ്യാല്‍ ഉണ്ടാക്കിയ അത്താഴം കഴിക്കും, പിന്നെ ഞാന്‍ ഉറങ്ങാന്‍ കിടക്കും. നിനക്കും വേണമെങ്കില്‍ വരാം, എന്‍റെ കൂടെ ശയിക്കാന്‍, നിനക്ക് വേണമെങ്കില്‍ മാത്രം!

    ReplyDelete
    Replies
    1. എങ്കില്‍ നിന്നെ ഞാന്‍ ഇനി എന്‍റെ പ്രിയ ജാരാ എന്നുവിളിക്കില്ല.നിന്നോടുള്ള പ്രിയം അപ്പോല്ള്‍ എനിക്ക് പോയിരിക്കും...
      ്ദി praveen

      Delete
  9. ജാരന്മാർ ലോകത്തെല്ലായിടത്തും ഒരു പോലെ ആണെന്ന് തോന്നുന്നു !

    ReplyDelete