എത്രയോ മെച്ചമാണ്
ഈ മൗനം,
ഈ ചായക്കപ്പ്,
ഈ മേശ.
എത്രയോ ഇരട്ടി മെച്ചമാണ്
ഒറ്റയായ ഒരു കടല്‍പക്ഷിയെപ്പോലെ
ഈ വേലിപ്പത്തലിലിരുന്ന്
ചുമ്മാ ചിറകുകള്‍ വിടര്‍ത്തുന്നത്..
എത്രയെത്രയോ അധികം മെച്ചമാണിതെന്ന്
പറയാതിരിക്കാനാവില്ല.
ഈ വെറും സാധനങ്ങളും
കൊണ്ടിങ്ങനെ,ഒറ്റയ്ക്കിരിക്കുന്നത്.
ഈ ചായക്കപ്പും കൊണ്ട്
ഈ കത്തിയും മുള്ളും കൊണ്ട്
ഈ വെറും വിശിഷ്ട സാധനങ്ങളും കൊണ്ടിങ്ങനെ..
ഈ വെറും എന്നെയും കൊണ്ടിങ്ങനെയിങ്ങനെ...
[വിര്‍ജിനിയാ വൂള്‍ഫിന്റെ ഒരു കവിത
മലയാളംഃനിഷാനാരായണന്‍]