ഒറ്റ
===
ആകാശത്തേക്കു നോക്കി കിടക്കുകയായിരുന്നു.
രാത്രി പെട്ടെന്ന്കടന്നുപോവുമെന്നും
എങ്കിലും നല്ല നിലാവുണ്ടായിരിക്കുമെന്നും
ഈ രാത്രി തീരുമ്പോള്‍ ഞാനെവിടെയായിരിക്കുമെന്നും
വെറുതെ ഊഹിച്ചുനോക്കി.
പോക്കറ്റില്‍സിഗററ്റ് തപ്പി.
ഒന്നേയുള്ളൂ.
പുകയൂതിയൂതിവിട്ടു.
ഒറ്റയായ ഒരു നക്ഷത്രത്തെയും നോക്കിയിരിക്കുമ്പോഴായിരിക്കും
എന്നും അമ്മയുടെ വിളികേള്‍ക്കുക.
മോനേ,കഴിക്കാന്‍ വാ..
പുക കാറ്റില്‍ അലിഞ്ഞ്
പൊങ്ങിച്ചെന്ന് ഒരു നക്ഷത്രത്തെതൊട്ടു.
വിശക്കുന്നു.
വെറുതെയൊന്നു തിരിഞ്ഞുനോക്കി.
വെറുതെ.
പതുക്കെഎഴുനേറ്റ്,
കൈവീശി ഇറങ്ങിനടന്നു.
നക്ഷത്രമുള്ള ഒരു നല്ല രാത്രിയായിരുന്നു അത്.
No comments:
Post a Comment