Thursday 6 February 2014

വീണ്ടും ചില ഒരു വരിയിരുവരികള്‍

എന്‍റെ പ്രേമചിന്തകളിലിന്നുമുണ്ടവനു,ടുമ്പു നോട്ടവുമായുടല്‍ തിളപ്പിച്ചൊരാട്ടിടയന്‍..

നിന്റെ തിരുനെറ്റി തുരന്നിന്നു ഞാനാ മസ്തിഷ്ക വേഗങ്ങളെ കോപ്പിയടിക്കും..

തത്വശാസ്ത്രങ്ങളിന്നാത്മാവ് കൈവിട്ട കളിയിടങ്ങള്!

മുഖങ്ങളെ,നിങ്ങള് കറുപ്പിന് ശൂന്യമുഖംമൂടിയണിഞ്ഞവര്!

പ്രണയമെന് കൂടെ പൊറുത്തോട്ടെ നിത്യ,മൊരേ,യുയി രായു,ണര്വ്വാ,യുടലിന് തിളക്കമായ്..

ആശയ'ഗ്ളോബി'ന്റെ ദരിദ്രയിടത്തിലാ ണീയിടെ,യെന്റെ വാസം.. വരുമെങ്കിലാ വിശപ്പാറ്റാന് കിഴങ്ങുപറിച്ചുതരാം

ഈ വാരാന്ത്യം,ഞാന്‍ പെറുമൊരു പെണ്കുഞ്ഞിനെ,യ വള്ക്കു 'ഭൂമി'യെന്നു പേരിടും..

കുടിച്ചുവറ്റിച്ചു നീയെന് രുധിര നനവുപോലു,മെടുക് കുവാനെന്തിനി ബാക്കി,യൊരുണങ്ങിയ വരയല്ലാതെ?

സ്ഥിരം വഴിയിടയ്ക്കിടെ മാറിനടക്കണ,മെങ്കില് കാണാമനവധി രസങ്ങള് വേറിട്ട വണ്ണം..

ഇന്നിന്റെ രമ്യഹര്മ്മങ്ങള് തീര്ക്കുവാന് ഇന്നലത്തെ ചുടുകട്ട താനാശ്രയം

.. കാടൊരുന്മാദിയായ് വിളിച്ചിന്നു കാറ്റിനെ, യൊന്നാടിയുലയാന്‍ ,തീവ്രവേഗത്തിലമരുവാന്!

നിന്റെ മേല്മീശയ്ക്കെന്തിനിത്ര നീളം രാജാവേ?

രാവു പോകട്ടെ;എനിക്കു വെളുത്തയാ പകല് മതി എന്നവള്..

Too much darkness a crime.. the lady s grievence to the night..

ആകവേ,യൊരു ധീരത,യിന്നൊന്നു കേറിയാലോ പടിഞ്ഞാട്ടെയാ തെങ്ങില്?

കണ്ണെറിഞ്ഞിട്ടും പ്രേമത്തിന് ചെണ്ടുവീശീട്ടു, മൊരിതള് പോലും പൊഴിക്കാത്തതെന്തു നീ പൂവേ

കരിച്ചു പറത്തി,യൊടുക്കമൊടുക്കിടുമെന് ചുട്ട ശ്വാസക്കൊടുങ്കാറ്റിനാല് നിന്നെ..

തീര്ച്ച നീയാ എലിതന്നെ യെന്നെപ്പ്രണയശാ ഖികളാല് വരിഞ്ഞുമുറുക്കിയെന്നെക്കൊണ്ടാഞ്ഞു പ്രാപിപ്പിച്ചവളെന്നോര്ത്തിടവഴിയിലൊരു കണ്ടന് പൂച്ച. .

വേണമൊരൂടുവഴി,യിടയ്ക്കൊന്നു തെറ്റിയോടാന്..

ദൈവമേ!ഇടയ്ക്കു നീ മണ്ണില് പൊഴിയുക,യിടയ്ക്കു പൂക്കുക,യൊന്നാ കാട്ടുമാവിലു,മിടയ്ക്കിടയ്ക്കൊന്നു മുങ്ങിനിവരുകയാ തോട്ടുവെള്ളത്തിലു,മൊന്നു തെളിഞ്ഞുണരട്ടെയെല്ലാം..

കാലമേ,നിന്റെ സ്വപ്നയാനം നിര്ത്തുക,യിടക്കൊന്നു കണ്തുറക്കുക,കാണുകയീക്കൊടും ജീവിത വേപഥു..

— പ്രണയക്കൊടുമണ,മറിഞ്ഞു ഞാനിന്നലെ,യവന് റെ മുടിച്ചൂരില്..

2 comments:

  1. as usual everything flying over my head :P

    ReplyDelete
  2. കൊള്ളാം നിഷാ..ഇത്രക്ക് പ്രതീക്ഷിച്ചില്ല....

    ReplyDelete