Wednesday, 10 February 2016

രാവ് തീരും മുൻപെ

രാവ് തീരും മുൻപെ
••••••••••••••••••••••••••••
രാവ്തീരും മുൻപെ
ഒരു കുല മുന്തിരിയിരുള് തിന്നേക്കുക,
ഒരു തുമ്പയിതൾ ലാവ്
കോരിയെടുക്കുക.

ഞൊടിയൊന്ന് കൺതുറന്ന് ,
പൊഴുത്  നോക്കി-
യൊരു തുടം ഹിമകണം
  കണ്ണിലിറ്റിക്കുക,

നെറുക താഴ്ത്തുക,
രാക്കരി പുരണ്ട വാനത്തെ
മുടിയിൽ പുരട്ടുക,

കൂട്ടുകാരി,
രാവ് തീരുംമുൻപെയാ
താരത്തിളക്കങ്ങ-
ളൊരു കുഞ്ഞു താളിൽ
എഴുതിയെടുക്കുക,
വെയിലുറയ്ക്കും മുമ്പെ,
ചൂടിന്നിരുൾ കനക്കും മുമ്പെ,
ചൊടികൾ വറ്റും മുമ്പെ
കഥകൾ ചുരുക്കുക,
പാട്ട് തീർത്തേക്കുക..

2 comments:

  1. രാവ് തീരുകയില്ല
    രാവുതിരുകയുമില്ല
    പാട്ട് തീരാതിരിക്കട്ടെ

    ReplyDelete