Saturday 14 October 2017

[കളിക്കാന്‍ വിടാന്‍ വേണ്ടി ഓരോന്നു പറയണതാ]

ഭരണമൊരു നേരും
നുണയുമാണമ്മേ,
എനിക്കു ഭരിക്കണ്ട.

മരണം കരള്‍ തൊടും
നീറ്റലാണമ്മേ,
എനിക്കു മരിക്കണ്ട.

പഠനമൊരു തൊല്ലപ്പണി
തന്നെയമ്മേ,
എനിക്കു പഠിക്കണ്ട.

സഹനമൊരെടങ്കേറെ-
ടപാടെന്റമ്മോ,
ഇനിയമ്മ സഹിക്കണ്ട.

അയാളൊരു ബല്ലാത്ത
പഹയനാ അമ്മേ,
ഇന്യമ്മ മിണ്ടണ്ട.

ഉശിരനൊരു വെയിലമ്മേ
പടിഞ്ഞാറ്റേല്‍.
പോയ് കളിച്ചോട്ടെ?

No comments:

Post a Comment