चाह नहीं मैं सुरबाला के
गहनों में गूँथा जाऊँ,
चाह नहीं, प्रेमी-माला में
बिंध प्यारी को ललचाऊँ,
चाह नहीं, सम्राटों के शव
पर हे हरि, डाला जाऊँ,
चाह नहीं, देवों के सिर पर
चढ़ूँ भाग्य पर इठलाऊँ।
मुझे तोड़ लेना वनमाली!
उस पथ पर देना तुम फेंक,
मातृभूमि पर शीश चढ़ाने
जिस पर जावें वीर अनेक
- माखनलाल चतुर्वेदी
പൂവിന്റെ ആഗ്രഹം
===============
കവിതഃശ്രീ മാഖന്‍ലാല്‍ ചതുര്‍വ്വേദി
വിവര്‍ത്തനംഃനിഷാ നാരായണന്‍
ഒട്ടുമില്ലഭിലാഷ-
മാരത്നഹാരത്തിന്റെ
വക്കിലായ് കുരുങ്ങുവാന്‍
സുന്ദരീ സുരബാലേ!
ഇല്ലയാശയുമേതു -
മാ പ്രേമമിഥുനം തന്‍
രാഗമാലയില്‍ നവ്യ-
ഗന്ധമായ് വിലസീടാന്‍.
കൊണ്ടെറിഞ്ഞീടൊല്ലെന്നെ,
സമ്രാട്ടിന്‍ മൃതശീത-
മഞ്ഞുകാല്‍കളില്‍ ഈശാ!
മറ്റൊരു തണുപ്പാകാന്‍.
തെല്ലൊരു മോഹം പോലു-
മില്ലില്ല ദേവന്‍മാര്‍തന്‍
മസ്തകചൈതന്യത്തെ
തഴുകും പകിട്ടാകാന്‍.
ഉണ്ടൊരാഗ്രഹം മാത്ര-
മുദ്യാന നോട്ടക്കാരാ,
ശീഘ്രം ,നിന്‍ കയ്യാലെന്നെ
ഇറുത്തങ്ങെടുക്കുക.
എറിഞ്ഞീടുകയെന്നി-
ട്ടാ വഴീല്‍;രാജ്യം കാത്ത
പെരിയോര്‍,മഹാധീര-
രെത്രയോ നടന്നുപോയ്!
എന്നെയങ്ങിറുത്തെടു-
ത്തെറിഞ്ഞേക്കുക,
No comments:
Post a Comment